ശാസ്താംകോട്ട: കവി ആർ.മനോജിന്റെ സ്മരണാർത്ഥം അഭിധരംഗസാഹിത്യ വീഥിയും പാപ്പാത്തി പുസ്തകങ്ങളും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. കവിതാ പഠന ഗ്രന്ഥത്തിനാണ് ഇത്തവണ പുരസ്കാരം നൽകുക.
10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പുസ്തകത്തിന്റെ മൂന്നു കോപ്പികൾ ലഭ്യമാക്കേണ്ട അവസാന തീയതി:ഒക്ടോബർ 10. അയക്കേണ്ട വിലാസം: സന്ദീപ് കെ.രാജ്, പാപ്പാത്തി പുസ്തകങ്ങൾ, TC 25/3431, ബി.എസ്.എൻ.എൽ ഭവന് എതിർ വശം, ഉപ്പാളം റോഡ്, സ്റ്റാച്ച്യൂ ജി.പി. ഒ, തിരുവനന്തപുരം - 1 . ഫോൺ : 6282982438.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |