SignIn
Kerala Kaumudi Online
Saturday, 21 September 2024 8.49 AM IST

നിങ്ങളുടെ ബെഡ്‌ റൂമിൽ നിലക്കണ്ണാടിയുണ്ടോ, എങ്കിൽ അതിനെ എത്രയും വേഗം ഗെറ്റൗട്ട് അടിച്ചോളൂ; കാരണമുണ്ട്

Increase Font Size Decrease Font Size Print Page
mirror

ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കണ്ണാടിക്ക് പ്രയോജനങ്ങൾ പലതാണ്. ഫെംഗ്ഷൂയി ഊർജ്ജ ക്രമീകരണത്തിൽ വളരെ പ്രാധാന്യമുള്ള വസ്‌തുവാണ് കണ്ണാടി. കണ്ണാടികൾ വിസ്‌തീർണം കൂട്ടാൻ പ്രയോജനപ്പെടുത്താം. അനാവശ്യ ഊർജ്ജത്തെ വ്യതിചലിപ്പിക്കാനും പ്രയോജനപ്പെടുത്താം.

കണ്ണാടികൾ തിരഞ്ഞെടുക്കമ്പോൾ അവ വലുപ്പമുള്ളതും തെളിച്ചമുള്ളതും ആയിരിക്കണം. കണ്ണാടികൾ വയ്‌ക്കേണ്ട സ്ഥലങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. ഇടനാഴിയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി നന്നല്ല എന്നാണ് ഫെംഗ്ഷൂയി പറയുന്നത്. അഴുക്ക് നിറഞ്ഞ സ്ഥലത്ത് കണ്ണാടി തൂക്കുന്നത് അഴുക്കിനെ പ്രതിഫലിപ്പിക്കുമെന്നതിനാൽ അതു ഒഴിവാക്കണം.

കിടപ്പുമുറിയിലും കണ്ണാടി ഒഴിവാക്കണമെന്നാണ് ഫെംഗ്ഷൂയി ഉപദേശിക്കുന്നത്. ചെറിയ മുറികളിൽ കണ്ണാടി ഉപയോഗിക്കുന്നതിലൂടെ കൂടുതൽ വലിപ്പമുണ്ടെന്ന് തോന്നിപ്പിക്കാം. ഒരു ഭിത്തി മറയ്‌ക്കേണ്ട ആവശ്യമുണ്ടായാലും കണ്ണാടി പ്രയോജനപ്രദം തന്നെ. കണ്ണാടികൾ വീടിനു മുന്നിൽ തൂക്കുന്നത് ധനത്തെ ആകർഷിക്കും.

ഭിത്തിയുടെ വലുപ്പം ക്രമീകരിക്കാനും വേണമെങ്കിൽ ഒരു ഭിത്തിയെ മറയ്‌ക്കാനും കണ്ണാടി ഉപകരിക്കും. ഫെംഗ്ഷൂയിയിൽ പല തരത്തിലുള്ള കണ്ണാടികൾ പ്രചാരത്തിലുണ്ട്. ഇതിൽ വൃത്താകൃതിയിലുള്ളതിനും അഷ്‌ടഭുജാകൃതിയിലുള്ളതിനുമാണ് കൂടുതൽ പ്രചാരം. ചെറു കണ്ണാടികൾ സ്ഥാപിക്കുന്നതിനെ ഫെംഗ്ഷൂയി അനുകൂലിക്കില്ല. കാരണം, അതിലൂടെയുള്ള പ്രതിഫലനങ്ങൾ ചെറുതാവുമെന്നത് തന്നെ. തെളിച്ചമില്ലാത്ത കണ്ണാടിയും ഉപയോഗിക്കുന്നത് അനുകൂല ഫലം തരണമെന്നില്ല.

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MIRROR, BEADROOM, VASTHU, TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.