ചങ്ങനാശേരി:സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ഗൈഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടന്നു. നാഷണൽ സർവീസ് സ്കീമിന്റെ ദത്തുഗ്രാമമായ രമണൻ നഗറിലെ അങ്കണവാടിയിൽ മുൻസിപ്പൽ കൗൺസിലർ കുഞ്ഞുമോൾ സിബി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓണത്തോടനുബന്ധിച്ച് പ്രളയദുരിതമനുഭവിക്കുന്ന രമണൻ നഗറിലെ 42 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി. ചങ്ങനാശേരി കത്തീഡ്രൽപള്ളി വികാരി ഡോ.ജോസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. ക്ലാരിസ്, അസി.വികാരി ഫാ.ടോണി കരിക്കണ്ടം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടെസിമോൾ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ്, ബിജു ബനഡിക്ട് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |