തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച തലസ്ഥാനത്ത് പുലികളിറങ്ങും.വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബര ഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. വർഷങ്ങളായി നാലാം ഓണദിവസം തൃശൂർ സ്വരാജ് റൗണ്ടിൽ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കുക.രാവിലെ 10ന് കനകക്കുന്നിൽ പുലികളി ആരംഭിക്കും. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന സംഘം ഓണസന്ദേശവുമായി പുലികൾക്കൊപ്പമുണ്ടാകും.ചെണ്ടയുടെ വന്യമായ താളത്തിൽ നൃത്തം ചെയ്യുന്ന തൃശൂരിലെ പുലികൾ തലസ്ഥാനവാസികൾക്ക് പുതുമയാർന്ന കാഴ്ചയാകും.പരമ്പരാഗത രീതിയിൽ ഓണക്കാലത്ത് തൃശൂരിൽ കളിക്കിറങ്ങുന്ന 'സൂപ്പർ സ്റ്റാർ' പദവിയുള്ള പുലികളെയാണ് ഇത്തവണ ഓണാഘോഷത്തിന് തലസ്ഥാനത്തെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |