വി കോട്ടയം: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് ആരംഭം കുറിച്ച് വികാരി ഫാഡോകോശി പിജോർജ്ജ് കൊടിയേറ്റി. എല്ലാ ദിവസവും രാവിലെ 6.30ന് പ്രഭാത നമസ്കാരം,7 ന് കുർബ്ബാന വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന. ഏഴിന് വൈകിട്ട് 7ന് കല്ലേലിക്കുഴി സെന്റ് ഏലിയാസ് കുരിശടിയിൽനിന്നും റാസ പള്ളിയിലേക്ക്. 8ന് രാവിലെ കുർബ്ബാനയ്ക്കു ശേഷം നേർച്ചവിളമ്പോടെ സമാപനം. യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ യഥാക്രമം മൂന്ന്,ഏഴ് തീയതികളിൽ കുർബ്ബാനയ്ക്ക് കാർമ്മികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |