SignIn
Kerala Kaumudi Online
Sunday, 05 February 2023 2.57 AM IST

കർണാടക മുഖ്യമന്ത്രി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശ്രീപത്മാനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ,​ ആൻഡമാൻ അഡ്മിറൽ ഡി.കെ.ജോഷി എന്നിവർ വൈകിട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ,​ മാനേജർ ബി.ശ്രീകുമാർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. ബസവരാജ് ബൊമ്മൈ,​ തമിഴിസൈ സൗന്ദർരാജൻ എന്നിവർക്ക് ചെറിയ ഓണവില്ലും പദ്മനാഭ സ്വാമിയുടെ ചിത്രവും സമ്മാനമായി നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.