ബാലുശ്ശേരി: ബ്രദേഴ്സ് പുത്തൂർ വട്ടം 36ാം മത് അമ്പൈയ്ത്ത് ടൂർണമെന്റ് തുടങ്ങി. കളത്തിന്റെ മീത്തൽ ഗോപാലൻ നഗറിൽ നടക്കുന്ന ടൂർണമെന്റിൽ എ.ആർ.സി. അവിടനല്ലൂർ കെ.എം.എ.സി. ചവിട്ടൻപാറയുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിൽ 54 പോയന്റിനെതിരെ 60 പോയിന്റ് നേടി എ.ആർ.സി. വിജയിച്ചു. ടൂർണമെന്റ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അസൈയിനാർ അദ്ധ്യക്ഷത വഹിച്ചു. ഭരതൻ പുത്തൂർ വട്ടം സ്വാഗതം പറഞ്ഞു. പുത്തൂർ ബാലകൃഷ്ണൻ, കെ.എ. ഭാസ്ക്കരൻ, കരുണൻ, രജിത, രൂപേഷ് കെ.കെ, മനീഷ് മൂത്താച്ചുണ്ട് എന്നിവർ നേതൃത്വം നൽകി. ഇന്ന് ബ്രദേഴ്സ് പുത്തൂർ വട്ടവും നാട്ടുക്കൂട്ടം അമ്പെയ്ത്ത് കളവും തമ്മിൽ മത്സരിക്കും.