അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി ഒന്നിക്കുന്നു
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്ക് ശേഷം വരുന്ന മുഴുനീള റോഡ് സിനിമയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു.
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, അദിതി രവി, ധ്രുവൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. സേതു തിരക്കഥ ഒരുക്കുന്നു. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കെ നാസറാണ് നിർമ്മാണം. ഛായാഗ്രഹണം പ്രദീപ് നായർ. ഗോപി സുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഡിറ്റിംഗ് ലിജോ പോൾ. പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്. കോസ്റ്റ്യൂം ഡിസൈനർ അരുൺ മന്ദർ. ഗാനരചന ഹരിനാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞൂപ്പറമ്പൻ. പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റയ്ക്കൽ. മേക്കപ്പ് സജി കാട്ടാക്കട. ഫിനാൻസ് കൺട്രോളർ സന്തോഷ് കരമന. സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈൻസ് ആന്റണി സ്റ്റീഫൻ. പ്രൊജ്ക്ട് ഡിസൈനർ ബാദുഷ.
ഒരു അറബിക്കഥ, ഡയമണ്ട് നെക്ലേസ്, ഇമ്മാനുവൽ തുടങ്ങിയ ഹിറ്റുകളുടെ സഹസംവിധായകനായിരുന്നു മനോജ് വാസുദേവ്. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ മിഷൻ ഇംപോസിബിൾ 4 ൽ അസോസിയേറ്റായിരുന്ന ഏകമലയാളിയാണ് മനോജ് വാസുദേവ്. ആൺപെൺഭേദമില്ലാതെ എക്കാലത്തെയും ജനപ്രിയ ഇതിവൃത്തങ്ങളായ യാത്രകളുടേയും സൗഹൃദങ്ങളുടേയും പശ്ചാത്തലത്തിലാണ്ൽ ഖജുരാഹോ ഡ്രീംസ് കഥ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |