തൃശൂർ: ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിംഗ് ലിമിറ്റഡിന്റെ ഓണാഘോഷവും കസ്റ്റമർ മീറ്റും ഇന്ന് രാവിലെ 10ന് ഹോട്ടൽ പേൾ റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,500 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകും. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 300 അദ്ധ്യാപകരെ ആദരിക്കുമെന്നും ചെയർമാൻ ഡോ.വിപിൻദാസ് കടങ്ങോട്, മറ്റു ഭാരവാഹികളായ സുധീർ നായർ, ശ്യാംദേവ്, സുനിൽ കുമാർ, വിമൽ വിജയ്, അനന്തു ദാസ്, അഖിൽ സതീശൻ, കെ.എസ്.ശ്രീകുമാർ, ലെനിൻ ചന്ദ്രൻ, ബൈജു എസ്.ചുള്ളിയിൽ, രതീഷ് എന്നിവർ പറഞ്ഞു. സംസ്ഥാനത്തെ 55 ശാഖകളെ 9 ഗ്രൂപ്പുകളാക്കി തിരിച്ച് നടത്തുന്ന പരിപാടിയിൽ 3,000 നിക്ഷേപകരെ പങ്കെടുപ്പിക്കും. മരത്താക്കരയിൽ പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഡിസംബറിൽ നടത്തും. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലും വൈകാതെ ശാഖകൾ തുടങ്ങും.
ഭാരത് ജോഡോ യാത്ര: കൺവെൻഷൻ ഇന്ന്
തൃശൂർ: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് നൽകുന്ന സ്വീകരണവുമായി ബന്ധപ്പെട്ട് ഒല്ലൂരിലെ പി.ആർ.ഫ്രാൻസിസ് സ്മാരക മന്ദിരത്തിൽ ഇന്ന് വൈകിട്ട് 4ന് കർഷക കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന കൺവെൻഷൻ കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജൈജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കെ.ടി.എബ്രഹാം അദ്ധ്യക്ഷത വഹിക്കും. 101 കർഷകരെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികളായ രവി പോലുവളപ്പിൽ, ടി.എ.മാത്യു, അബ്രഹാം കുഴിവേലിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |