കൊച്ചി: വിഴിഞ്ഞം സമരം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഈമാസം 16ന് എറണാകുളത്ത് കൺവെൻഷൻ ചേരാൻ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം സമഗ്രമായി പഠിക്കുവാൻ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് ജനറൽ സെക്രട്ടറി ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ഡോ. മനോജ് കുരിശിങ്കൽ വിഷയാവതരണം നടത്തി. ഡോ. ആർ. സുഗതൻ, പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസ്, ജോഷി ജോർജ്, റിട്ട.പി.എ. ഷാനവാസ്, ആദം അയൂബ്, ഡോ. പി. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |