SignIn
Kerala Kaumudi Online
Saturday, 27 April 2024 6.53 AM IST

ജില്ലാതല ഓണാഘോഷങ്ങൾക്ക് ചൊവാഴ്ച്ച മുതൽ തുടക്കം

onam

തൃക്കാക്കര: രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം വർണാഭമായൊരു ഓണാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ജില്ല. ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും സംയുക്തമായി ലാവണ്യം 2022 എന്ന പേരിൽ 7 ദിവസത്തെ വിപുലമായ പരിപാടികൾ ജില്ലയിൽ നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു. ആറിന് വൈകിട്ട് 5 ന് എറണാകുളം ഡർബാർ ഹാൾ മൈതാനം വേദിയിൽ ഓണാഘോഷങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പകൽപ്പൂരത്തിൽ വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും.
ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുക്കും. ‌ഡർബാർ ഹാൾ ഗ്രൗണ്ടിൽ പുതുതായി ആരംഭിക്കുന്ന ഹോട്ട് എയർ ബലൂണിന്റെ പരീക്ഷണപറക്കലും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് ഓണക്കളിയും സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഗീതോത്സവവും അരങ്ങേറും.

കൂടാതെ ജില്ലയിലെ മറ്റ് പത്ത് വേദികളിലും ആഘോഷങ്ങളുണ്ട്. ഫോർട്ട്കൊച്ചി, കടമ്പ്രയാർ, ഭൂതത്താൻകെട്ട്, പിറവം, പെരുമ്പാവൂർ, തിരുമാറാടി, പാമ്പാക്കുട, വൈപ്പിൻ എന്നിവിടങ്ങളും ഓണാഘോഷ പരിപാടികൾക്ക് വേദിയാകും. 22 കലാപരിപാടികളാണ് വിവിധ വേദികളിലായി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്. ജില്ലാതലഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം ഡി.ടി.പി.സി അംഗം പി.ആർ. റിനീഷ് ലോഗോ കളക്ടർക്ക് കൈമാറി നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ERNAKULAM COLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.