തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഓണം - നവരാത്രി എക്സിബിഷനിൽ അമർനാഥ് യാത്രാനുഭവം അനുഭവഭേദ്യമാകുന്ന തീം ജനങ്ങൾക്ക് തുറന്നുകൊടുത്തു. 33 വർഷം തുടർച്ചയായി ഹിമാലയൻ യാത്ര നടത്തിയ വിദ്യാഭ്യാസ വിദഗ്ദ്ധൻ കൂടിയായ, 103 വയസ് പിന്നിട്ട പി. ചിത്രൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തന്റെ യാത്രാനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി. പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, സഞ്ചാര സാഹിത്യകാരനായ എം.കെ. ബാലചന്ദ്രൻ, കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ യുണൈറ്റഡ് എന്റർടെയിൻമെന്റ് എം.ഡി. ബാബു, വടക്കുന്നാഥൻ ഉപദേശക സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |