കോട്ടയം . പട്ടികജാതിവികസന വകുപ്പിന് കീഴിലുള്ള വിജ്ഞാൻവാടികളിൽ മേൽനോട്ട ചുമതല വഹിക്കുന്നതിനായി കോർഡിനേറ്റർമാരെ നിയമിക്കുന്നു. പട്ടികജാതിയിൽപ്പെട്ട 21-45 വയസുള്ള പ്ലസ് ടു വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിഞ്ജാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടിക ജാതി വികസന വകുപ്പിലോ, മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായിരുന്നവർക്ക് മുൻഗണനയുണ്ടാകും. നിയമനം താത്ക്കാലികടിസ്ഥാനത്തിൽ ഒരുവർഷത്തേക്കായിരിക്കും. പ്രതിമാസം 8000 രൂപ ഓണറേറിയം നൽകും. അപേക്ഷ 20നകം കോട്ടയം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടോ, തപാൽ വഴിയോ എത്തിക്കണം. ഫോൺ . 04 81 25 62 50 3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |