SignIn
Kerala Kaumudi Online
Saturday, 27 April 2024 7.23 AM IST

പ്രജകളെ കാണാൻ മഹാബലിയെത്തി

onam

മണ്ണാർക്കാട്: ഓണസന്ദേശം ജനങ്ങളിലേക്കെത്തിച്ച് മനുഷ്യസൗഹാർദ്ദം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ എച്ച്.ഡി.ഇ.പി ഫൗണ്ടേഷന്റെ പ്രതിനിധി മഹാബലി തമ്പുരാന്റെ വേഷവിധാനത്തിൽ മണ്ണാർക്കാട് പര്യടനം നടത്തി. മണ്ണാർക്കാട് നഗരസഭ ചെയർമാൻ ഫായിദ ബഷീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ അക്കര ജസീന, ലക്ഷ്മിക്കുട്ടി, ഷൗക്കത്ത് എന്നിവരെ ഭരണ നൈപുണ്യത്തിന് അഭിനന്ദിക്കുകയും ചെയ്തു. ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിലിൽ ആംബുലൻസുകൾ ബ്ലോക്കിൽപ്പെടാതിരിക്കാൻ ഗതാഗത കുരുക്കഴിച്ച് വഴി സുഗമമാക്കുന്ന കോടതിപ്പടിയിലെ സി.ഐ.ടി.യു തൊഴിലാളികളെയും ആംബുലൻസ് ഡ്രൈവർമാരെയും കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളെയും സാമൂഹ്യപ്രവർത്തകൻ സലീം ഫിഫ എന്നിവരെയും ആദരിച്ചു.

മയക്ക് മരുന്നിനെതിരെ ബോധവത്കരണമായി രക്ഷിതാക്കൾ കുട്ടികളുടെ സുഹൃത്താവണം എന്നത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്ന സൗഹൃദ ക്ലാസുമുണ്ടായിരുന്നു. വിവിധ ഹൗസിംഗ് കോളനികളിൽ സന്ദർശനം നടത്തി. എച്ച്.ഡി.ഇ.പി.എഫ് പ്രസിഡന്റ് അബ്ദുൽ ഹാദി അറയ്ക്കൽ, സെക്രട്ടറി അൻവർ ചൂരിയോട്, ട്രഷറർ അഡ്വ. ജുനൈസ് പടലത്ത്, കെ.പി.അനസ് , അറയ്ക്കൽ അബ്ദുള്ളക്കുട്ടി എന്നിവർ പങ്കെടുത്തു.

 തെരുവ് നായ് വിഷയത്തിൽ ഇടപെട്ട് മഹാബലി തമ്പുരാൻ

പ്രജകളെ കാണാൻ നാട്ടിലെത്തിയ മഹാബലിക്ക് കാണാനായത് തെരുവ് നായ്ക്കളുടെ അഴിഞ്ഞാട്ടം. ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള തന്റെ പ്രജകൾ തെരുവ് നായ്ക്കളുടെ ശല്യത്താൽ വലയുകയാണെന്ന് മനസിലാക്കിയ മഹാബലി തന്റെ പിന്തുടർച്ചക്കാരായ ഭരണാധികളെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.' അടുത്ത വർഷം വരുമ്പോഴേക്കെങ്കിലും പ്രശ്നം പരിഹരിക്കണം'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ONAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.