SignIn
Kerala Kaumudi Online
Friday, 26 April 2024 7.16 PM IST

ആർ.എസ്.എസ് ആസ്ഥാനത്തിന് സി.ഐ.എസ്.എഫ് സുരക്ഷ

cisf

ന്യൂഡൽഹി: ഭീകരർ ലക്ഷ്യമിടുന്നെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് നാഗ്പൂർ മോഹിതേവാഡയിലെ ആർ.എസ്.എസ് കേന്ദ്ര കാര്യാലയമായ ഹെഡ്ഗേവാർ ഭവന്റെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു. ആർ.എസ്.എസ് സർസംഘ ചാലക് ഡോ. മോഹൻ ഭഗവതിന് ഇസഡ് പ്ലസ് സുരക്ഷ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 150 സി.ഐ.എസ്.എഫുകാരുടെ വലയിത്തിലാകും ഇനി ആർ.എസ്.എസ് ആസ്ഥാനം.

മേയിൽ കാശ്മീരിൽ പിടിയിലായ ജയ്ഷെ മുഹമ്മദ് ഭീകരനിൽ നിന്ന് ആർ.എസ്.എസ് ആസ്ഥാനത്തെത്തി പകർത്തിയ വീഡിയോ പിടിച്ചെടുത്തിരുന്നു. 2006ൽ മൂന്ന് ലഷ്കർ ഭീകരർ ആർ.എസ്.എസ് ആസ്ഥാനത്ത് കടന്നുകയറാൻ ശ്രമിച്ചത് പൊലീസ് തടയുകയുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CISF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.