കോട്ടയം: കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കുളം സ്വദേശി സിറിൽ (35) ആണ് മരിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പാലായ്ക്ക് സമീപം തിടനാട് വെട്ടിക്കുളത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
ടൗണിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനം തോട്ടിൽ വീണത് ആരും അറിഞ്ഞില്ല. രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരനാണ് കാർ തോട്ടിൽ കിടക്കുന്നത് കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് അയൽവാസികളെത്തി നടത്തിയ പരിശോധനയിൽ കാറിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |