തുറവൂർ: പട്ടണക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ സബ് സെന്റർ ഉദ്ഘാടനവും ക്ഷീര കർഷകരെ ആദരിക്കലും ബോണസ് ആനുകൂല്യ വിതരണവും ഇന്ന് രാവിലെ 10 ന് നടക്കും. സബ് സെന്ററിന്റെയും സമ്മേളനത്തിന്റെയും ഉദ്ഘാടനം മന്ത്രി പി. പ്രസാദും ബോണസ് വിതരണം എ.എം. ആരിഫ് എം.പി.യും നിർവഹിക്കും. സംഘം പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ ഉണ്ണി അദ്ധ്യക്ഷനാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ ദിലീപ്, ജില്ലാ പഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദ് തുടങ്ങിയവർ സംസാരിക്കും. സംഘം സെക്രട്ടറി കെ.കെ. ജഗദീശൻ സ്വാഗതവും വൈസ് പ്രസിഡൻറ് ടി.പി. സൈസമ്മ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |