തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളിലെ അടക്കം തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് 52.34 കോടി രൂപയുടെ ആനുകൂല്യങ്ങൾ അനുവദിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒരു വർഷത്തിലധികമായി പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കും, തോട്ടം തൊഴിലാളികൾക്കും, പൊതുമേഖല, സ്വകാര്യ മേഖലകളിലെയും കയർ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കും, ഫിഷറീസ്, ഖാദി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽസ്, ഈറ്റ-കാട്ടുവള്ളി, ബീഡി-സിഗാർ, കൈത്തറി, അവശത അനുഭവിക്കുന്ന മരം കയറ്റ തൊഴിലാളികൾക്കും ഉൾപ്പെടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |