ഇന്ദ്രനീലം
കെ.കെ.മേനോൻ
പുതുമയുള്ളതും പ്രമേയങ്ങളിൽ വൈവിദ്ധ്യമാർന്നതുമായ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് കെ.കെ.മേനോന്റെ ' ഇന്ദ്രനീലം ". ലളിതമായ ഭാഷയും അതിലുപരി മനോഹരമായ ആഖ്യാനശൈലികൊണ്ടും സമ്പന്നമാണ് ഈ രചനയെന്ന് അവതാരികയിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ എഴുതുന്നു.ഏതൊരു വായനക്കാരനെയും ആകർഷിക്കുന്ന ഈ ലേഖനങ്ങൾ ഗതകാലസ്മരണകളെ തട്ടിയുണർത്തുന്നതാണ്.എച്ച്.എം.വിയിലും മാഗ്നാസൗണ്ടിലുമൊക്കെ ഉന്നത പദവി വഹിച്ച കെ.കെ.മേനോൻ സംഗീതലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ്.ആദ്യ പുസ്തകമാണ് ഇന്ദ്രനീലം. പ്രസാധകർ:സുജിലി പബ്ളിക്കേഷൻസ്,കൊല്ലം.
അക്കാമൻ
ഡോ.എ.റസലുദ്ദീൻ
ഒരാത്മാവിന്റെ വിശ്വാസത്തകർച്ചയുടെ നിലവിളിയും ഞരങ്ങലും മൃദുവായെങ്കിലും നിങ്ങൾക്ക് അക്കാമനിൽ കേൾക്കാം.ചരിത്രവും സ്വാതന്ത്ര്യവും സമരവും കുരുതിയും പ്രതിരോധശ്രമങ്ങളും ഉലച്ചും മെതിച്ചും പോയ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രമാണ് അക്കാമൻ. തന്റെ ജീവിതാനുഭവങ്ങൾ മറ്റൊരാളുടെ ജീവിതത്തിലെ അനുഭവങ്ങളെന്നപോലെ കാണാനാവണമെന്ന് റസലുദ്ദീന് എന്തുകൊണ്ടാണ് തോന്നിയതെന്നറിയില്ല.എന്തുകൊണ്ടായാലും ആ തോന്നലിന്റെ സദ്ഫലമാണ് ഈ ആത്മനോവൽ."-അവതാരികയിൽ എൻ.പ്രഭാകരൻ എഴുതുന്നു.പ്രസാധകർ: പുസ്തകശാല,പത്തനംതിട്ട.
പഞ്ചശരം
വാത്സ്യായനന്റെ ജീവിതം
ഇരവി
യുദ്ധശാസ്ത്രത്തിന്റെയും സ്നേഹശാസ്ത്രത്തിന്റെയും വലിയ ഉരസലുകളാണ് ഇരവിയുടെ പഞ്ചശരം അവതരിപ്പിക്കുന്നത്.ക്രൂരതകൾക്കെതിരെയുള്ള സമന്വയത്തിന്റെ ഇടപെടലാണ് വാത്സ്യായനന്റെ ജീവിതം.അതൊരു സ്നേഹ വിപ്ളവകാരിയുടെ പോരാട്ടമാണ്.സ്നേഹത്തിന്റെ രതിയിൽ മനുഷ്യരാശി ഒന്നാകുമെന്ന മറുപടിയാണ് നോവലിസ്റ്റ് തന്റെ നായകനിലൂടെ യുദ്ധവെറിയന്മാരായ കൗടില്യൻമാർക്ക് നൽകുന്നത്.മികച്ച വായനാനുഭവം നൽകുന്ന നോവൽ.പ്രസാധകർ : ഡി.സി.ബുക്സ്
വീണപൂവിന്റെ
പ്രതീകാത്മകത
മുരുകൻ പാറശ്ശേരി
കാവ്യരംഗത്ത് താരപ്രഭയോടെ കടന്നുവന്ന കവിതയാണ് വീണപൂവ്.നിരൂപണങ്ങളുടെ ഭിന്നവർണ കിരണങ്ങളാൽ അലംകൃതമാണ് ഈ കാവ്യം.അത്തരത്തിൽ വ്യത്യസ്ഥമായൊരു പഠനമാണ് വീണപൂവിന്റെ പ്രതീകാത്മകത.പ്രസാധകർ: അരുമാസ് ബുക്സ്,കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |