തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലവും മിൽമയ്ക്ക് സമ്മാനിച്ചത് മികച്ച വില്പനനേട്ടം. സെപ്തംബർ നാലുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിലായി വിറ്റഴിച്ചത് 94.59 ലക്ഷം ലിറ്റർ പാലാണ്. കഴിഞ്ഞ ഓണക്കാലത്തേക്കാൾ 11.12 ശതമാനം അധികം.
തിരുവോണനാളിൽ മാത്രം 35.1 ലക്ഷം ലിറ്റർ പാൽ വിറ്റഴിച്ചു. തൈര് വില്പനയിലും മിൽമ നേട്ടമുണ്ടാക്കി. സെപ്തംബർ നാലുമുതലുള്ള നാല് ദിവസങ്ങളിലായി 11.30 ലക്ഷം കിലോ തൈരാണ് വിറ്റത്. തിരുവോണദിനം മാത്രം വിറ്റത് 3.45 ലക്ഷം കിലോ തൈര്.
എട്ടുലക്ഷത്തോളം പാലട പായസം മിക്സും ഓണക്കിറ്റിൽ ഉൾപ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാർഡ് ഉടമകൾക്ക് 50 മില്ലിലിറ്റർ വീതം നെയ്യും വിതരണം ചെയ്തു. കൺസ്യൂമർഫെഡ് വഴി മിൽമ ഉത്പന്നങ്ങൾ മാത്രം ഉൾപ്പെടുത്തിയ ഒരു ലക്ഷം മിൽമ കിറ്റും വിറ്റഴിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ചനേട്ടം കൊയ്യാൻ മിൽമയ്ക്ക് സഹായകമായത് കരുത്തുറ്റ ഉപഭോക്തൃവിശ്വാസമാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |