തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കെ.പി.സി.സി കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി ഒരുക്കിയ തെരുവുനാടകം ' വിമോചനത്തിന്റെ കാഹളം' യാത്രയുടെ സംസ്ഥാന കോ - ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സിക്കായി ഒരുക്കിയ തെരുവ് നാടകത്തിലെ കലാകാരന്മാർക്ക് യാത്രയുടെ അടയാള രേഖ കൈമാറിയാണ് പാളയം കണ്ണിമേറ മാർക്കറ്റിൽ ഉദ്ഘാടന ചടങ്ങ് നടന്നത്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, എം. വിൻസെന്റ് എം.എൽ.എ, സി.ആർ. പ്രാണകുമാർ, രാജേഷ് മണ്ണാമൂല, അയിര ശശി, സാഹിതി ചന്ദ്രഭാനു, ആർ. ഹരികുമാർ, അഡ്വ.ജി. സുബോധൻ, ആര്യനാട് സത്യൻ, നാടക സംവിധായകൻ എബി മണ്ണന്തല തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാടകം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |