തിരൂരങ്ങാടി: 54-ാമത് സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിരുവാലിയിൽ തുടക്കം. 3 ദിവസങ്ങളിലായി തിരുവാലി എച്ച്.എസ്.എസിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുള്ള ടീമുകളും 280 ഓളം കായിക താരങ്ങളും പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് എ.പി. അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |