പോത്തൻകോട്: ശ്രീനാരായണ ഗുരുദേവജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം അയിരൂപ്പാറ ശാഖയിൽ വിപുലമായ ചടങ്ങുകളോടെ ജയന്തി ആഘോഷിച്ചു. വിശേഷാൽ ഗുരുപൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം, പ്രത്യേക ചതയപൂജ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, അന്നദാനം എന്നിവ നടന്നു. അയിരൂപ്പാറ കൊച്ചിറക്കത്ത് കല്യാണിയിൽ സഹദേവന്റെ കണക്കായിട്ടാണ് സമൂഹ അന്നദാനം നടന്നതെന്ന് ശാഖാ പ്രസിഡന്റ് രാമഭദ്രനും സെക്രട്ടറി സുരേഷും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |