SignIn
Kerala Kaumudi Online
Saturday, 27 April 2024 8.14 AM IST

പി.കെ.സന്തോഷിന് ജന്മനാടിന്റെ ആദരം

news
നരിക്കൂട്ടുംചാൽ വേദിക വായനശാല ഒരുക്കിയ അനുമോദന ചടങ്ങിൽ കെ.മുരളീധരൻ എം.പി.പോലീസ് മെഡൽ ജേതാവ് പി.കെ.സന്തോഷിന് ഉപഹാരം നൽകുന്നു.

കുറ്റ്യാടി: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ജില്ലാ പൊലീസ് അസി.കമ്മിഷണർ പി.കെ.സന്തോഷിന് ജന്മനാടിന്റെ സ്നേഹാദരം.നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ത്യാഗപൂർണമായ ജീവിതത്തിന്റെ ഉടമകളാണ് പൊലീസുകാരെന്നും പി.കെ.സന്തോഷിന് കൈവന്ന നേട്ടം അഭിമാനകരമാണെന്നും കെ.മുരളീധരൻ പറഞ്ഞു. വേദികയുടെ സ്നേഹോപഹാരം സന്തോഷിന് സമ്മാനിച്ചു. വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ മുഖ്യാതിഥിയായി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലീബ സുനിൽ, വാർഡ് മെമ്പർ ടി.കെ.കുട്ട്യാലി, എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ, ടി.സുരേഷ് ബാബു, പി.പി.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.