തിരുവനന്തപുരം: 169-ാംമത് ചട്ടമ്പിസ്വാമി ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും ശ്രീചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 13, 14 തീയതികളിൽ നടക്കും.13ന് വൈകിട്ട് 5ന് മണക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ ചട്ടമ്പിസ്വാമി അനുസ്മരണം നടത്തും. കൗൺസിലർമാരായ എസ്. വിജയകുമാർ,സുരേഷ്, മോഹനൻ, കരമന അജിത്ത് തുടങ്ങിയവർ സംസാരിക്കും. 14ന് മണക്കാട് ചട്ടമ്പിസ്വാമി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |