തിരുവനന്തപുരം: തിരുവല്ലം ഹരിത റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.സജിമോൻ സ്വാഗതം പറഞ്ഞു.വിവേക് വിശ്വൽ ഐ.എഫ്.എസ്, ഡോ.എസ്.രാംദുലാരി, ഡോ.എസ്.സൗമ്യ,ഡോ.നേഹ രാജു മാത്യുസ്,ഡോ.വി.ആർ.അഞ്ജലി.എം.ഡി,ആയുർവേദ തെറാപ്പിസ്റ്റ്, എസ്.നിതീഷ് എന്നിവരെ ആദരിച്ചു. വിധവകൾക്കുള്ള പെൻഷനും കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനവും അംഗങ്ങൾക്കുള്ള ഓണക്കിറ്റും വിതരണം ചെയ്തു. കെ.സുകുമാരൻ നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |