SignIn
Kerala Kaumudi Online
Friday, 26 April 2024 11.48 AM IST

പാകിസ്ഥാന്റെ തോൽവി ആഗ്രഹിച്ചിട്ടില്ല, ലങ്കയുടെ വിജയത്തിന് പിന്നിലെ കാരണമിത്, ഏഷ്യാകപ്പ് വിജയത്തിൽ ആവേശഭരിതനായി ആനന്ദ് മഹിന്ദ്ര

anand-mahindra

ദുബായ് : ആരാധകർ കാത്തിരുന്ന 'ഏഷ്യാ കപ്പ് 2022' ട്രോഫി ശ്രീലങ്കയ്ക്ക് കിട്ടിയതിൽ ഏവരും സന്തുഷ്ടരാണ്. ആനന്ദ് മഹിന്ദ്ര അതിലേറെ സന്തുഷ്ടനാണ്. ഫൈനലിൽ പാകിസ്ഥാനെ 23 റൺസിന് തോൽപിച്ചാണ് ശ്രീലങ്ക ആറാമത്തെ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. സെപ്തംബർ 11 ന് ദുബായിയിൽ വച്ചായിരുന്നു നേട്ടം.

ഏഷ്യയിൽ മുൻ നിരയിലുള്ള ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിയായിരുന്നു ഏഷ്യാകപ്പിന് തുടക്കമിട്ടത്. മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ വിജയികൾക്ക് ട്വിറ്ററിൽ വിജയാശംസകൾ നേർന്നിരുന്നു. ശ്രീലങ്കൻ ടീമിന്റെ ഒന്നിച്ചുള്ള പ്രവർത്തനത്തെയും ആനന്ദ് മഹിന്ദ്ര പ്രശംസിച്ചു. കിരീട നേട്ടത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ഇന്ന് വൈകിട്ട് നടന്ന ശ്രീലങ്കയുടെ വിജയത്തിൽ ഞാൻ സന്തുഷ്ടനാണ്. പാകിസ്ഥാന്റെ തോൽവി ആഗ്രഹിച്ചതുകൊണ്ടല്ല. പക്ഷെ ശ്രീലങ്കയുടെ വിജയത്തിന്റെ പിറകിൽ ടീം വർക്കാണ് ' എന്നായിരുന്നു ട്വിറ്റർ പോസ്റ്റിന്റെ സാരാംശം.

ഏഷ്യാ കപ്പ് കിരീടത്തിൽ സൂപ്പർ നാലാം ഘട്ടത്തിൽ തോൽവിയറിയാതെയാണ് ശ്രീലങ്കൻ ടീം മുന്നോട്ടുപോയത്. ലങ്കൻ ടീം മുഖ്യപരിശീലകൻ ക്രിസ് സിൽവർവുഡ് ഈ വിജയത്തെ ഒരു സ്വപ്നമായാണ് കാണുന്നത്. അതേസമയം, ഒക്ടോബർ 10 ന് നടക്കുന്ന ടി20 ലോകകപ്പിൽ യോഗ്യത നേടാൻ ശ്രീലങ്കൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ASIACUP, ANAND MAHINDRA, SRILANKA, TWITTER, POST, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.