പത്തൊമ്പതാം നൂറ്റാണ്ട് പ്രകീർത്തിച്ച്എഴുത്തുകാരൻ എൻ.ഇ സുധീറിന്റെ കുറിപ്പ്
വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ എൻ.ഇ സുധീർ. ആദ്യം കുറച്ചുപേരുടെ കൈയടികളാണ് കേട്ടതെങ്കിൽ പിന്നീട് വൻ കരഘോഷമായിയെന്ന് എൻ.ഇ സുധീർ സമൂഹമാധ്യമത്തിൽ കുറിച്ചു.സംവിധായകൻ വിനയൻ ഇനി പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പേരിലാവും അറിയപ്പെടുക.
അത്രമാത്രം വേറിട്ടതും ശക്തവുമായ ഒന്നാണ് ഇൗ സിനിമ. നമ്മുടെ ഇന്നലെകളിലേക്ക് കേരളത്തിന്റെ മുൻകാല ചരിത്രത്തിലേക്ക്, ചരിത്രത്തിലെ അത്രയൊന്നും അറിയപ്പെടാത്ത ചില ഏടുകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തലമുറയ്ക്ക് സ്വീകാര്യമായ രീതിയിലാണ് ഇൗ സിനിമ ഒരുക്കിയിരിക്കുന്നത്. വലിയ പരിക്കുകളൊന്നും എടുത്തുപറയാനാവില്ല. എല്ലാ മലയാളികളും ഇത് കാണണം എന്ന് ഞാനാഗ്രഹിക്കുന്നു. നമ്മൾ എങ്ങനെ നമ്മളായിയെന്ന് അറിയുന്നതിനുള്ള ഒരു അദ്ധ്യായം ഇതിലുണ്ടെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |