കായംകുളം: കെ-പി റോഡിൽ രണ്ടാംകുറ്റിയിൽ തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കറ്റാനം ഭരണിക്കാവ് നാലാം വാർഡിൽ മുളന്തിരിക്കൽ രാജപ്പനാണ് പരിക്കേറ്റത്. വൈകിട്ട് 4.30ഓടെ രണ്ടാംകുറ്റി സിഗ്നലിന് സമീപമാണ് സംഭവം. കറ്റാനത്ത് നിന്നു കായംകുളത്തേക്ക് യാത്രക്കാരുമായി വരുമ്പോഴായിരുന്നു സംഭവം. യാത്രക്കാർക്ക് പരിക്കില്ല. നാട്ടുകാർ രാജപ്പനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും തലയ്ക്കും പരി
ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |