തിരുവനന്തപുരം: ആഗോളതലത്തിൽ ശ്രദ്ധിക്കുന്ന തരത്തിലും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സന്ദർശകർ എത്തുന്ന വിധവും പൊലിമയാർന്ന ഓണാഘോഷം അടുത്ത വർഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളകൗമുദി ഓണം എക്സ്ട്രീമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തും ജനപക്ഷത്തു നിൽക്കുന്ന പത്രമാണ് കേരളകൗമുദിയെന്നും മന്ത്രി പറഞ്ഞു.
സ്‌പെയിനിലെ തക്കാളി ഫെസ്റ്റിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിലെ ആൾക്കാർ എത്തുന്നത് മാതൃകയാക്കി വരും വർഷങ്ങളിലെ ഓണാഘോഷം കൂടുതൽ ജനപ്രിയമാക്കും. രണ്ടു വർഷത്തെ അടച്ചിടലിന് ശേഷം നടന്ന ഓണാഘോഷം ജനങ്ങൾ ഒന്നാകെ ഏറ്റെടുത്തു. ഇതൊരു പകരം വീട്ടലായാണ് ജനങ്ങൾ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |