കോട്ടയം. വെട്ടിക്കുറച്ച ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിനെതിരെ കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാനത്ത് ധർണ നടത്തി. പ്രതിഷേധങ്ങളിൽ ഫലമുണ്ടാകാതെ വന്നാൽ ഒക്ടോബർ 11 ന് സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. തടഞ്ഞു വച്ച ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയ്ക്കു മുന്നിൽ നടന്ന ധർണ ഡോ.ബിന്ദു കുമാരി ആർ ഉദ്ഘാടനം ചെയ്തു. ഡോ.ശബരീനാഥ് ദാമോദരൻ, ഡോ.ടോണി തോമസ്, ഡോ.ജയ്മി സൈമൺ, ഡോ.മനോജ് കെ.എ , ഡോ.രാജേഷ് പി.ആർ, ഡോ.ലിൻസി പുളിക്കൻ, ഡോ.സാം സാവിയോ എന്നിവർ പ്രസംഗിച്ചു.