വൈക്കം. സാമൂഹ്യമാറ്റത്തിന് നാടക പ്രവർത്തകർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. നാടക് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഗരസഭ അദ്ധ്യക്ഷ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. ആലത്തൂർ മധു സ്മാരക പുരസ്കാരം നാടക നടൻ ഡി.ശശിധരന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ഷൈലജ, ജില്ലാ പ്രസിഡന്റ് എം.കെ.ഷിബു, ഗായകൻ ദേവാനന്ദ്, ഹരികൃഷ്ണൻ, വൈ. സുധാംശു, കെ.രമേശൻ, സി.കെ.അജയൻ, കെ.എസ്. സോമശേഖരൻ, വൈക്കം നാണപ്പൻ, പി.രഘുവരൻ, ഡി.ശശിധരൻ, പി.സോമൻപിള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |