SignIn
Kerala Kaumudi Online
Wednesday, 28 October 2026 7.43 PM IST

പൂക്കളമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

kunnamangalam-news
ടൗൺ ടീം പന്തീർപാടം ആട്സ് &സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണദിനത്തിൽ നടത്തിയ മത്സര വിജയികൾക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി സമ്മാനങ്ങൾ നൽകുന്നു

കുന്ദമംഗലം: ടൗൺ ടീം പന്തീർപാടം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ സുമയ്യ നെടുവഞ്ചാലിൽ ഒന്നാം സ്ഥാനം നേടി. ക്രോസ്സ് ബാർ ചലഞ്ച് വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകി. ക്ലബ് ചെയർമാൻ എ കെ സലീം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നജീബ് പാലക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബുമോൻ. നൗഫൽ പാലക്കൽ, എ കെ.സജു, പൊന്നുപൂളോറ, അഡ്വ. ടി പി ജുനൈദ്, ജസീൽ പി, കെ കെ.ഇർഷാദ് , അർഷാദ്കുട്ടു, ഒ.സുഫിയാൻ, സി പി.മാനു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL