തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ സമാപന സമ്മേളനം നടന്ന കല്ലമ്പലം ജംഗ്ഷൻ ഇന്നലെ വൈകിട്ട് ത്രിവർണസാഗരമായി. യാത്ര ഇന്നാണ് ജില്ല വിടുന്നതെങ്കിലും സമാപന സമ്മേളനം ഇന്നലെ വൈകിട്ട് നടത്തുകയായിരുന്നു. പലവഴിയിൽ നിന്നുവന്ന ചെറുജാഥകളും തെരുവ് നാടകവും ബാൻഡ് മേളവുമെല്ലാം ജില്ലയിലെ അവസാന സമ്മേളനം കൊഴുപ്പിച്ചു. രാഹുൽഗാന്ധി ഏഴുമണികഴിഞ്ഞ് വേദിയിലെത്തിച്ചേർന്നപ്പോൾ ജംഗ്ഷനിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.