അമ്പലപ്പുഴ: ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന ബി.ടെക് ബിരുദധാരിയെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണർ വാർഡിൽ നടുവിൽപറമ്പിൽ അബ്ദുൾ മനാഫിനെയാണ് (26) പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഒന്നാം തീയതി അറസ്റ്റ് ചെയ്ത റിൻഷാദ് ,ഇജാസ് എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത് മനാഫാണ്. .എഡ്യുക്കേഷൻ ആപ്ലിക്കേഷൻ മെൻഡറായി ജോലി ചെയ്യുന്ന മനാഫ് ബസിൽ ബംഗളൂരുവിൽ പോയി താമസിച്ച് മയക്കുമരുന്ന് വാങ്ങി നാട്ടിലെത്തിച്ചു വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.