ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ആലപ്പുഴയിലേയ്ക്ക് സ്വീകരിക്കുന്നതിന്റെ മുന്നോടിയായി കെ.പി.സി.സി വിചാർവിഭാഗിന്റെ ആഭിമുഖ്യത്തിൽ വിളംബര സദസും കലാസന്ധ്യയും നടത്തി.
വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ വിളംബര സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ. സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ടി.ടി.കുരുവിള, സി.സി.നിസാർ, ഡോ.തോമസ് പുളിക്കൻ, ലത രാജീവ്, ഫിലിപ്പോസ് തത്തംപള്ളി, ആർ.രാജേഷ് കുമാർ, അഡ്വ. രാജീവ് കോയിക്കൽ, സി.എൻ.ഔസേഫ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |