SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 PM IST

കായംകുളം താലൂക്ക് ആശുപത്രി ആക്രമണം; നാല് സി പി എം നേതാക്കൾക്ക് സസ്‌പെൻഷൻ

hospital-attack

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തിൽ നാല് പ്രാദേശിക നേതാക്കളെ സിപിഎം സസ്പെന്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്, പാർട്ടി അംഗം വിനോദ് എന്നിവർക്കെതിരെയാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങളടക്കം അടിച്ച് തകർത്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎം പ്രവർത്തകരായ നാലുപേർക്കെതിരെയും കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെയും കായംകുളം പൊലീസ് കേസെടുത്തിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. സംഭവം അന്വേഷിക്കാൻ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CPM SUSPENSION, KAYAMKULAM HOSPITAL ATTACK CASE, FOUR CPM LEADERS SUSPENDED, SUSPENDED, HOSPITAL ATTACK
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.