തിരുവനന്തപുരം: പ്ളസ് വൺ ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾ കോമ്പിനേഷൻ / ട്രാൻസ്ഫർ അലോട്ട്മെന്റിനായി സ്കൂൾതല വേക്കൻസി 15ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫറിനും ജില്ലയ്ക്കകത്തെ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനുമായി Apply for School/Combination Transfer എന്ന ലിങ്കിലൂടെ 15ന് രാവിലെ 10 മുതൽ 16ന് വൈകിട്ട് 5വരെ അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ https://hscap.kerala.gov.in ൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |