തിരുവനന്തപുരം; കൃഷി,മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ തീരുമാനിച്ചു. 2982 സ്ഥിരം തൊഴിലാളികൾക്കും 1004 കാഷ്വൽ തൊഴിലാളികൾക്കും ഗുണം ചെയ്യും. ശമ്പള സ്കെയിൽ 23000-50200 മുതൽ 26500-60700 വരെയാക്കി നിശ്ചയിക്കുന്നതിനാണ് അനുമതി നൽകിയത് . ശമ്പള പരിഷ്കരണത്തിന് 2019 ജൂലായ് ഒന്ന് മുതലുള്ള പ്രാബല്യം ലഭിക്കും. കാഷ്വൽ തൊഴിലാളികളുടെ വേതനവും പുതുക്കും. 5 വർഷം വരെ സർവീസ് ഉള്ളവർക്ക് 900 രൂപയും അഞ്ചു മുതൽ 15 വർഷം വരെയുള്ളവർക്ക് 920 രൂപയും 15 വർഷത്തിന് മുകളിലുള്ളവർക്ക് 930 രൂപയും ആയിരിക്കും വേതനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |