തിരുവനന്തപുരം: തെരുവ് നായ ശല്യം മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഫോറം നാഷണൽ ചെയർമാൻ ഡോ. പ്രകാശ്.പി. തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബി. കൃഷ്ണകുമാർ മുഖ്യസന്ദേശം നൽകി. സംസ്ഥാന ട്രഷറർ എം. നജീബ്, സംസ്ഥാന ഭാരവാഹികളായ വി. പരമേശ്വരൻ നായർ, രെജു ഐതിയൂർ, മല്ലിക നമ്പൂതിരി ശ്രീകുമാരി, ശ്യാമള കോയിക്കൽ, മഞ്ജു അരമനയ്ക്കൽ, ജില്ലാ ഭാരവാഹികളായ കരിയം ബി.ചന്ദ്രൻ, ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |