ഫയീസ് അഹമ്മദിന് ഒന്നാം റാങ്ക്
തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനപരീക്ഷയിൽ മലപ്പുറം തുറക്കലിലെ ഫയീസ് അഹമ്മദിന് ഒന്നും തിരുവനന്തപുരം തിരുമല അന്നൂരിലെ ആർ.എസ് അതുല്യയ്ക്ക് രണ്ടും റാങ്കുകൾ ലഭിച്ചു. യോഗ്യതാ പരീക്ഷയിലെ മാർക്കിനും നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ (നാറ്റാ) സ്കോറിനും തുല്യ പരിഗണന നൽകിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. റാങ്ക് പട്ടിക www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം വികാസ് ഭവൻ സഫെയർ അപ്പാർട്ട്മെന്റിൽ ലോറ തോമസിന് മൂന്നും തൃശൂർ കുറ്റിക്കാട്ട് വീട്ടിൽ മരിയാ സൂസന് നാലും റാങ്കുകൾ ലഭിച്ചു.
2880 പേരാണ് റാങ്ക് പട്ടികയിലുള്ളത്. ഇതിൽ 1904 പെൺകുട്ടികളും 976ആൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യ പത്തു റാങ്കുകളിൽ എട്ടും പെൺകുട്ടികൾക്കാണ്. ആദ്യത്തെ 100 റാങ്കുകളിൽ 68 പെൺകുട്ടികളുണ്ട്. അപേക്ഷയിലെ അപാകത പരിഹരിക്കുമ്പോൾ തടഞ്ഞുവച്ചിരിക്കുന്ന ഫലങ്ങൾ പ്രസിദ്ധീകരിക്കും. ബിആർക്ക് പ്രവേശനത്തിനുള്ള കാറ്റഗറി ലിസ്റ്റുകൾ പിന്നീട് പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |