SignIn
Kerala Kaumudi Online
Thursday, 19 September 2024 12.46 AM IST

ഇത്  ആപ്പിൾ വാങ്ങാനുളളവരുടെ ക്യൂ, ഓരോരുത്തരും വാങ്ങിയത്  പത്തെണ്ണം വരെ

Increase Font Size Decrease Font Size Print Page
apple-iphone-14-

ദുബായ് : യു എ ഇയിൽ ആപ്പിൾ ഐഫോൺ 14 വിൽപ്പനയ്‌ക്കെത്തിയ ആദ്യ ദിവസം കനത്ത വിൽപ്പന. ദുബായിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ അതിരാവിലെ ആളുകൾ അണിനിരന്നു. ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിൽ ഫോൺ നേരത്തേ ബുക്ക് ചെയ്ത യുവാക്കളാണ് അധികവും എത്തിയത്. തിരക്ക് കൂടിയതോടെ ഫോണിനായെത്തിയവരുടെ ക്യൂ ഷോപ്പിന് പുറത്തേയ്ക്കും നീണ്ടു.

ഐടി മാനേജരായ അബ്ദുൾ റഫീഖ് എന്ന ഇന്ത്യക്കാരനാണ് ദുബായിൽ ആദ്യമായി ഐഫോൺ 14 സ്വന്തമാക്കിയത്. പുത്തൻ ഫോൺ ആറെണ്ണമാണ് ഇയാൾ സ്വന്തമാക്കിയത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായിട്ടാണ് ഇവ വാങ്ങിയത്. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്തവർ പോലും മാളിൽ പുലർച്ചെ നാല് മണിമുതൽ എത്തിയിരുന്നു. ഏഴ് മണിയോടെയാണ് ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. കുടുംബത്തിലെ പത്തംഗങ്ങൾക്കുമായി പത്ത് ഫോൺ വാങ്ങിയ ഒസാമ അസ്ഹറും താരമായി. തന്റെ കുടുംബത്തിലെല്ലാവർക്കും ആപ്പിൾ ഉൽപ്പന്നങ്ങൾ ഇഷ്ടമാണെന്ന് ഇയാൾ പ്രതികരിച്ചു.

ഐഫോൺ14 ന് 3,399 ദിർഹമാണ് വില. 14പ്ലസിന് 3799 ദിർഹം നൽകേണ്ടി വരും, 14 പ്രോയ്ക്ക് 4,299 ദിർഹവും, ഫോൺ 14 പ്രോമാക്സിന് 4,699 ദിർഹവുമാണ് യുഎഇയിലെ വില. അമേരിക്കയിൽ ഈ മാസം ഏഴാം തീയതിയാണ് പുത്തൻ മോഡൽ ആപ്പിൾ അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DUBAI MALL, IPHONE14, IPHONE 14 SALES IN UAE, QUEUE, IPHONE, APPLE IPHONE 14
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.