വീട് പണിയുമ്പോൾ ഏറ്റവും ശ്രദ്ധ നൽകേണ്ടവയിൽ ഒന്നാണ് വാസ്തു. നമ്മൾ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട വാസ്തുവിഷയങ്ങളിൽ വീടിന്റെ നാഭിയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നാഭിയെന്നാൽ വീടിന്റെ സ്ഥാനനിർണയമെന്ന് പറയാം. സ്ഥാന നിർണയം നടത്തുമ്പോൾ പലപ്പോഴും തെറ്റുകൾ സംഭവിക്കുന്നതായി കാണാറുണ്ട്. തെറ്റുകൾ സംഭവിക്കുമ്പോൾ ആ വീട് നിലനിൽക്കുന്നതുവരെ ദോഷങ്ങളും പ്രതിസന്ധികളും സംഭവിച്ചുകൊണ്ടേയിരിക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. വാസ്തു എത്ര ചെറുതായാലും വലുതായാലും നാഭി ഏറ്റവും ശരിയായി തന്നെ നിർണയിക്കേണ്ടതുണ്ട്.
ശരിയായ നാഭി നിർണയം രോഗദുരിതങ്ങളില്ലാത്ത ഐശ്വര്യപ്രദമായ ജിവിതം സാദ്ധ്യമാക്കുമെന്നാണ് വിശ്വാസം.ഓരോ സ്ഥലത്തും നാഭി വ്യത്യസ്തമായി മാറി വരും. ഭൂമിയുടെ ചരിവ്, ഓരോ മൂലകളിലെയും ഊർജവ്യതിയാനങ്ങൾ, റോഡ്, തോട്, കുളങ്ങൾ, ഭൂമിയുടെ അതിരുകൾ, ഉയർച്ച താഴ്ചകൾ എന്നിവ മനസിലാക്കി മാത്രമെ നാഭി നിർണയം നടത്തി വീടുവയ്ക്കാൻ തുടങ്ങാവൂ. വീടിന്റെ തെക്കും പടിഞ്ഞാറും കിഴക്കിനേക്കാളും വടക്കിനെക്കാളും കൂടുതലായി സ്ഥലമുണ്ടെങ്കിൽ നാഭിനിർണയത്തിൽ അപാകതയുളളതായി കാണാം. അങ്ങനെയുള്ള വീടുകളിൽ വസ്തുവിൽ പ്രത്യേക മതിൽ സജ്ജമാക്കി നാഭിയിലേക്ക് വീടിനെ മാറ്റിയെടുക്കാം.
വീടിനെയും വസ്തുവിനെയും പിരിയൻ രൂപത്തിലേയ്ക്ക് മാറ്റുന്നതാണ് യഥാർത്ഥത്തിൽ നാഭിനിർണയം.മൊത്തം വസ്തുവിന്റെ ഊർജപ്രസരണകേന്ദ്രം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ചരിവും ഊർജവ്യതിയാനങ്ങളും മനസിലാക്കാൻ കഴിയുന്ന ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ഊർജപ്രസരണകേന്ദ്രം കണ്ടുപിടിച്ചാൽ നാലുമൂലകളും കോണോടു കോണും അളന്ന് ബ്രഹ്മ സൂത്രത്തെ മാറ്റി നിർത്തണം.അതായത് ഭൂമിയുടെ മദ്ധ്യം പൂർണമായി മാറ്റി നിർത്തി മാത്രമെ ഊർജനാഭി നിജപ്പെടുത്താനാവൂ.
നേർകിഴക്കും വടക്കും തെക്കും പലയിടത്തും കൃത്യമായി കിട്ടിയെന്നു വരില്ല. ഇത് ഭൂമിയുടെ ചരിവിനെ ആശ്രയിച്ചിരിക്കും. ആ ചരിവിലെ ഡിഗ്രി പരിഗണിക്കേണ്ടതുണ്ട്. ബ്രഹ്മസൂത്രം കണ്ടെത്തി ചെറിയ വസ്തുവാണെങ്കിൽ പരമാവധി ആ ഭാഗം വീട്ടിലെ ഏറ്റവും വലിയമുറിയായ ഹാളിൽ വരുന്നപോലെ നിജപ്പെടുത്തണം. വലിയ വസ്തുവാണെങ്കിൽ അത് വീട്ടിനുള്ളിൽ വരാതെ പുറത്തുവരുന്നതുപോലെ ക്രമീകരിക്കണം. കിഴക്കും വടക്കും മൊത്ത വസ്തുവിൽ അധിക കാലിസ്ഥലം ക്രമപ്പെടുത്തിക്കഴിഞ്ഞ് പിന്നീട് കൂടുതൽ കാന്തികോർജപ്രസരണഭാഗം കണ്ടെത്തണം.വസ്തുവിന്റെ വടക്കും തെക്കും പടിഞ്ഞാറും ഈ കാന്തികപ്രഭാവം ഡിഗ്രി മനസിലാക്കി കണ്ടെത്തിയാലും നാഭി ക്രമപ്പെടുത്തൽ തീർപ്പാക്കരുത്. ചിലപ്പോൾ ഊർജ്ജ അളവ് ഒരേ തോതിലെന്ന് തോന്നാമെങ്കിൽ പോലും തെക്കുപടിഞ്ഞാറിന് വലിയ പ്രാധാന്യം നൽകി പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |