കോട്ടയം: അപ്പാർട്ട്മെന്റിൽ കയറി ആക്രമണം നടത്തിയ കൊല്ലം നിലമേൽ ആഴാന്തകുഴി ഷിഹാസ് മൻസിൽ ഷിഹാസ് (28), നിലമേൽ കൈത്തോട് വട്ടക്കയത്തിൽ റിയാസ് (31), കടയ്ക്കൽ മന്ദിരംകുന്ന് മധിര ഷെമീർ മൻസിൽ ഷെമീർ (27), കരുനാഗപ്പള്ളി പഴവൂർ കിഴക്കതിൽ മുഹമ്മദ് അസ്ലം (24) എന്നിവരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധം മൂലം പ്രതികൾ ജെജിൻ ബേബിയെന്നയാളെ അപ്പാർട്ട്മെന്റിൽ കയറി ആക്രമിക്കുകയായിരുന്നു. മറ്റ് താമസക്കാർ എത്തുമ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇവരെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |