SignIn
Kerala Kaumudi Online
Saturday, 21 September 2024 11.01 AM IST

പൃഥ്വിരാജ് ഇനി വിലായത്ത് ബുദ്ധയിൽ

Increase Font Size Decrease Font Size Print Page

സച്ചിയുടെ സ്വപ്ന സാക്ഷാത്കാരം

ചിത്രീകരണം ഒക്ടോബർ 7ന് ആരംഭിക്കും

mm

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന് ചോറ്റാനിക്കരയിൽ പൂജാ ചടങ്ങോടെ തുടക്കം. ഒക്ടോബർ 7ന് ചിത്രീകരണം ആരംഭിക്കും. ജി.ആർ ഇന്ദു ഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇനി വിലായത്ത് ബുദ്ധയിലാണ് അഭിനയിക്കുന്നത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അകാലത്തിൽ വിട പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി സ്വപ്ന സാക്ഷാത്കാരം പോലെ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ ശിഷ്യനായിരുന്നു ജയൻ നമ്പ്യാർ. ജി.ആർ. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് രചന. ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. മഹേഷ് നാരായണൻ എഡിറ്റിംഗും ജേക് സ് ബിജോയ് സംഗീത സംവിധാനവും ഒരുക്കുന്നു. മറയൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഉർവശി തിയേറ്റഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.