ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥൻ രാജസ്ഥാനിലേക്ക് ഷിഫ്ട് ചെയ്തു. ജയ്പ്പൂരിലാണ് ചിത്രീകരണം. ദിലീപും വീണ നന്ദകുമാറും ചേർന്നുള്ള ഗാനരംഗമാണ് ചിത്രീകരിക്കുന്നത്. ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എട്ടുവർഷത്തിനുശേഷം മലയാളത്തിലേക്ക് എത്തുകയാണ്. സിദ്ദിഖ് ,ജോജു ജോർജ്, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ,ജനാർദ്ദനൻ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. ഒക്ടോബർ ആദ്യ ആഴ്ച പാക്കപ്പ് ആകും. ചിത്രത്തിന്റെ രചനയും റാഫിയുടേതാണ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ്.ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം- ജസ്റ്റിൻ വർഗീസ്,പി.ആർ.ഒ- പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |