കൊല്ലം: ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പാരിപ്പള്ളി യു.കെ.എഫ് എൻജിനറിംഗ് കോളേജിന്റെ നേതൃത്വത്തിൽ കീം ഓപ്ഷൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കി. വിദ്യാർത്ഥികൾക്ക് സൗജന്യമായി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കല്ലുവാതുക്കൽഗ്രാമ പഞ്ചായത്ത്, പരവൂർ മുനിസിപ്പാലിറ്റി, ചവറ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ സൗജന്യമായി കീം ഓപ്ഷൻ രജിസ്ട്രേഷനുള്ള സംവിധാനം വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8606009997.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |