തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം 18 ന് രാവിലെ 10 മണിക്ക് നടപ്പന്തലിൽ വച്ച് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ആർ.സി.സിയിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്കും ട്രസ്റ്റിൽ നേരിട്ട് ലഭിച്ച അപേക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കുമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |