അശ്വതി : വിദേശയാത്ര ആഗ്രഹിക്കുന്നവർക്കും ഉദ്യോഗത്തിന് ശ്രമിക്കുന്നവർക്കും അനുകൂലം. കുടുംബസംബന്ധമായ വ്യവഹാരങ്ങളിൽ അനിശ്ചിതത്വം അനുഭവപ്പെടും.
ഭരണി : മേലധികാരികളിൽനിന്ന് പ്രശംസയും പ്രോത്സാഹനവും ലഭിക്കും. ചിരകാലമായി കാണാൻ ആഗ്രഹിക്കുന്ന പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാൻ കഴിയും,
കാർത്തിക : പരസ്യങ്ങളിൽ ഭ്രമിച്ച് ചൂഷണത്തിനിരയാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എഴുത്തുകുത്തുകൾ ധാരാളം നടത്തും.
രോഹിണി :വളരെക്കാലമായി തീർപ്പുകല്പിക്കാതെ നീളുന്ന വ്യവഹാരത്തിൽ അനുകൂലമായ വിധി ലഭിക്കും. പ്രഗൽഭ വ്യക്തികളിൽനിന്ന് പുരസ്കാര ലബ്ധി.
മകയിരം : കലാസാഹിത്യ പ്രവർത്തകർക്ക് പ്രശസ്തിയും വരുമാനവും ബഹുമാനവും വർദ്ധിക്കും. രാഷ്ട്രീയ നേതൃത്വം അലങ്കരിക്കും. മംഗള പരിപാടികളിൽ സകുടുംബം പങ്കെടുക്കും.
തിരുവാതിര : ഇഷ്ടസ്ഥലത്തേക്ക് ഉദ്യോഗസ്ഥർക്ക് മാറ്റം. അഗ്നി, ആയുധം, വൈദ്യുതി, വാഹനം, രാസപദാർത്ഥങ്ങൾ, വാതകം എന്നിവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
പുണർതം : ആധുനിക രീതിയിൽ നവീനഗൃഹം നിർമ്മിക്കും. കുടുംബത്തിൽ സന്താന സൗഭാഗ്യം. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താത്പര്യം.
പൂയം : ഇഷ്ടജന സഹവാസം, വിമർശനങ്ങളെ സത്യസന്ധവും നീതിയുക്തവുമായ സമീപനംകൊണ്ട് അതിജീവിക്കും.
ആയില്യം: യാത്രാക്ളേശം, ബന്ധുജന കലഹം, ശത്രുപീഡ, കർമ്മരംഗത്ത് ശോഭിക്കൽ, പകർച്ചവ്യാധി.
മകം: കർമ്മരംഗത്ത് അസ്വസ്ഥത. ബന്ധുജനസൗഖ്യം. സന്താനസൗഖ്യം. ദാമ്പത്യക്ളേശം.
പൂരം: അന്ധവിശ്വാസങ്ങൾക്കകപ്പെട്ട് ധനവ്യയം. സഹോദരസ്ഥാനത്തുള്ളവർക്ക് ധനസഹായം ചെയ്യും.
ഉത്രം: സാമ്പത്തിക ഉയർച്ച ഉണ്ടാവും. സ്ഥലങ്ങൾ വാങ്ങരുത്.ക്ഷേത്രദർശനം നടത്തണം.
അത്തം: ഗുരുജനപ്രീതി. വിലപ്പെട്ട സമ്മാനങ്ങൾ വാങ്ങിക്കും.
ചിത്തിര: പ്രശസ്തിപത്രം ലഭിക്കൽ, നവീന വാഹനലബ്ധി. ഗൃഹാന്തരീക്ഷം, ശനിയാഴ്ച വ്രതാനുഷ്ഠാനം.
ചോതി: കലാസാഹിത്യപ്രവർത്തനങ്ങളിൽ ശോഭിക്കും. പ്രശസ്തിപത്രം ലഭിക്കും. യന്ത്രത്തകരാറുമൂലം ധനനഷ്ടം. ഔഷധങ്ങൾക്കായി നല്ല തുക ചെലവഴിക്കും.
വിശാഖം: പുണ്യദേവാലയദർശനം, കുടുംബത്തിൽ പ്രായമായവർക്ക് ശാരീരിക വിഷമം,കുടുംബത്തിൽ വിരുന്നുകാരുടെ വരവ്.
അനിഴം: ഗൃഹാന്തരീക്ഷം പൊതുവെ ശാന്തമായിരിക്കും. സൗകര്യങ്ങൾ വർദ്ധിക്കും. പുതിയ ഗൃഹത്തിൽ താമസം.
തൃക്കേട്ട: അപരിചിതരുടെ മധുരവാക്കുകൾകേട്ട് തട്ടിപ്പിനിരയാവാതിരിക്കുക. വിദേശത്ത് ജോലിചെയ്യുന്നവർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യത.
മൂലം: പൊതുപ്രവർത്തനങ്ങളിലും കഥാരചനയിലും ശോഭിക്കും. വിനോദസഞ്ചാരം നടത്തും.
പൂരാടം: ചില ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കും. അദൃശ്യമായ ഈശ്വരസാന്നിദ്ധ്യം മൂലം കുഴപ്പങ്ങൾ സംഭവിക്കാതെ പോയതിൽ ആശ്ചര്യമുളവാകും.
ഉത്രാടം: സംയുക്ത സംരംഭങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി ഗുണം ചെയ്യും.
തിരുവോണം: ജീവിതപങ്കാളിയിൽ നിന്ന് കളങ്കമറ്റ സ്നേഹവും ബഹുമാനവും ലഭിക്കും. നീട്ടിവച്ച വിവാഹം ഉടനെ നടത്തും.
അവിട്ടം: ശത്രുക്കളിൽ നിന്ന് മറഞ്ഞുനിന്ന് ഉപദ്രവം. ശിശുക്കൾക്ക് മഞ്ഞപ്പിത്തം, കഫജ്വരം. അപസ്മാരം. ത്വക് രോഗം.
ചതയം: കുടുംബക്കാർ ഒത്തുചേരാൻ അവസരം. പൂജാദികാര്യങ്ങൾ നിർവഹിക്കൽ, ഗ്രന്ഥരചന.
പൂരുരുട്ടാതി: ശത്രുക്കളിൽ നിന്നും വിരോധികളിൽ നിന്നും എതിർപ്പ്. കലാപ്രവർത്തനം മൂലം സാമ്പത്തിക നേട്ടം കൈവരിക്കും.
ഉത്രട്ടാതി: കർമ്മരംഗത്ത് ഗുണകരമായ അവസ്ഥ. ഗൃഹസുഖഹാനി. പുതിയ തൊഴിലവസരങ്ങൾ. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കും.
രേവതി: കൗതുക വസ്തുക്കളും നവീന ഗൃഹോപകരണങ്ങളും വാങ്ങും. ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |