തിരുവനന്തപുരം: പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ടെന്നും ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ റിപ്പോർട്ട് നൽകി. ഇടവാ – കാപ്പിൽ - പരവൂർ - കൊല്ലം, കാപ്പിൽ - ഇടവാ – വർക്കല- ആറ്റിങ്ങൽ റൂട്ടുകളിൽ മിക്ക ബസുകളിലും മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കാറുണ്ടെന്ന് പരാതിക്കാരനായ കെ. എം. അജീർക്കുട്ടി കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |